KeralaNews

ജയിലിൽ നിന്നിറങ്ങിയാൽ കേസിനു പിന്നിലെ സത്യങ്ങൾ വെളിപ്പെടുത്തും – തന്നെ ജയിലിൽ അടക്കുന്നത് പല സംഭവങ്ങളും പുറത്തു വരുമെന്ന് പേടിച്ച് – പൾസർ സുനി

 

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പോലീസിനെതീരെ പൾസർ സുനി. പല സംഭവങ്ങളുംപുറത്തു വരുമെന്ന് പേടിച്ചാണ് പോലീസ് തന്നെ ജയിലിൽ തളച്ചിടാൻ ശ്രമിക്കുന്നതെന്ന് പൾസർ സുനി ആരോപിച്ചു.ജയിലില്‍ നിന്നിറങ്ങിയാല്‍ കേസിനെ പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. ആലുവ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൾസർ സുനി ഈ കാര്യങ്ങൾ പൊലീസ് വാഹനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് വിളിച്ചുപറയുകയായിരുന്നു.

ജ്യൂഡീഷ്യൽ കാലാവധി തീർന്നപ്പോൾ കോടതിയിൽ ഹാജരാക്കുകയായിരുന്നു പോലീസ്. തന്നെയും സുഹൃത്തുക്കളേയും അഭിഭാഷകരേയും പോലീസ് പീഡിപ്പിക്കുകയാണെന്ന് പ്രതി മജിസ്ട്രേറ്റിനോട് പറഞ്ഞു.പരാതി എഴുതി തരാൻ കോടതി ആവശ്യപ്പെട്ടപ്പോൾ രണ്ടു പേജിൽ വിശദമായി പരാതി എഴുതി നൽകുകയും ചെയ്തു. അടുത്ത മാസം ഏഴു വരെ പ്രതികളെ റിമാൻഡ് ചെയ്തു.

തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പോലീസ് ജീപ്പിൽ വെച്ചാണ് സുനി ഇത് വിളിച്ചു പറഞ്ഞത്. പല സത്യങ്ങളും പുറത്ത് വരുമെന്ന് പേടിച്ചിട്ടാണ് പൊലീസ് തന്നെ ജയിലില്‍ തളച്ചിടുന്നതെന്നും ജയിലില്‍ നിന്നിറങ്ങിയാല്‍ കേസിനെ പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തും . ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്ത് വരും. തന്നെ വേട്ടയാടുന്ന മാധ്യമങ്ങള്‍ അന്ന് ഈ സത്യങ്ങളെല്ലാം എഴുതണമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button