ഭോപ്പാല്‍: പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.മധ്യപ്രദേശിൽ അതിര്‍ത്തി സുരക്ഷാസേനയുടെ പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് നാഥ് സിങ്.മയക്കു മരുന്നും മറ്റും ഇന്ത്യയിലേക്ക് വരുന്നതിന്റെ ഒരു പ്രധാന കാരണമാണ് പാകിസ്ഥാൻ ബംഗ്ളാദേശ് അതിർത്തി.2018-ഓടെ പാകിസ്താനുമായുള്ള അതിര്‍ത്തി അടയ്ക്കും. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
ഇന്ത്യൻ അതിർത്തി സേനയെ വളരെയധികം പ്രശംസിച്ച ആഭ്യന്തര മന്ത്രി , അതിർത്തി രാജ്യങ്ങളിൽ പോലും ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേനയെ പറ്റി വളരെയധികം നല്ല അഭിപ്രായമാണെന്ന് വ്യക്തമാക്കി.അന്താരാഷ്ട്ര അതിര്‍ത്തികളിലെ ഇടപെടലുകളില്‍ ബിഎസ്‌എഫ് മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യൻ സേന ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പോലുംപ്രശസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തെകാന്‍പുര്‍ ബിഎസ്‌എഫ് അക്കാദമിയിലാണ് അസിസ്റ്റന്റ് കമാണ്ടന്റുമാരുടെ പാസിങ് ഔട്ട് പരേഡ് നടന്നത്
Post Your Comments