ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനം. ഒറ്റരാത്രികൊണ്ട് നൂറോളം അറവുശാലകളാണ് പൂട്ടിയത്. സമ്പൂര്‍ണ മാംസനിരോധനത്തിനു പിന്നാലെ മീനിനും വിലക്ക് ഏർപ്പെടുത്തി. മാട്ടിറച്ചിക്കു പിന്നാലെ കോഴി, ആട്ടിറച്ചി, മീന്‍ എന്നിവയും വില്‍ക്കുന്നില്ല.
അനധികൃതമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന അറവുശാലകള്‍ മുഴുവന്‍ അടച്ചുപൂട്ടിയിരുന്നു. അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നും ബിജെപി വക്താവ് അറിയിച്ചു.
Post Your Comments