Latest NewsIndia

അയോധ്യയായ ഫൈസാബാദില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയതിന് പിന്നാലെ ഇവിടെ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിക്കണമെന്നും ആവശ്യം. അയോധ്യ പരിശുദ്ധമായ നഗരമാണെന്നും അവിടെ മദ്യവും മാംസവും ഒരിക്കലും വില്‍ക്കാന്‍ പാടില്ലെന്നും ഹൈന്ദവ ആചാര്യനായ സത്യേന്ദ്രദാസ് പറഞ്ഞു. നിരോധനം ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് ജനങ്ങളെ നയിക്കുമെന്നും നഗരത്തിലെ മാലിന്യത്തോത് കുറയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സത്യേന്ദ്രദാസിന്റെ ആവശ്യത്തിന് പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ശ്രീ ഹനുമാന്‍ ഗഡി ക്ഷേത്രത്തിലെ പുരോഹിതനായ ധര്‍മ്മാസ് പാക്ഷകറും മറ്റ് പുരോഹിതന്‍മാരും ഇതിനെ പിന്തുണച്ചു. രാജ്യം മുഴുവന്‍ മദ്യവും മാംസവും നിരോധിക്കണെമന്നായിരുന്നു ധര്‍മ്മാസ് പാക്ഷകറുടെ ആവശ്യം. അതേസമയം ഇത്തരത്തിലൊരു നിര്‍ദേശത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. മദ്യഷോപ്പുകളെയും മാംസകച്ചവടക്കാരെയും ബാധിക്കുന്ന ആവശ്യം തീര്‍ത്തും അന്യായവും തെറ്റുമാണെന്ന് കച്ചവടക്കാര്‍ പറഞ്ഞു. നഗരത്തില്‍ മാത്രം 250 ഓളം മാംസക്കടകളുണ്ടെന്നും ഇത്തരത്തിലൊരു നിരോധനം കൊണ്ടുവന്നാല്‍ കച്ചവടക്കാരുടെ കുടുംബം എങ്ങനെ ജീവിക്കുമൈന്നും ഇവര്‍ ചോദിക്കുന്നു.

എന്നാല്‍ ഹിന്ദുക്കളായ കച്ചവടക്കാരില്‍ ചിലര്‍ ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. ജീവിക്കാന്‍ മറ്റൊരു മാര്‍ഗം കണ്ടുപടിക്കണമെനനാണ് ഇവരില്‍ ചിലര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നായിരുന്നു ബാബരി മസ്ജിദ് കേസിലെ ഹര്‍ജിക്കാരനായ മുഹമ്മദ് ഇക്ബാല്‍ അന്‍സാരയുടെ പ്രതികരണം. ദീപവലി ആഘോഷത്തിനിടെയാണ് ഫൈസാബാദിനെ അയോധ്യ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുനര്‍നാമകരണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button