ബംഗളൂരു: ക്രിസ്തുമസ് ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇറച്ചി വിളമ്പിയെന്നു ചൂണ്ടിക്കാട്ടി സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഇല്‍ക്കല്‍ ടൗണിലെ സെന്റ് പോള്‍സ് സ്കൂളിനെതിരെയാണ് ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറുടേ നടപടി.
‘ആഘോഷ വേളയില്‍ നിങ്ങള്‍ മാംസം വിളമ്പിയത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഇത് വകുപ്പിനും പൊതുജനങ്ങള്‍ക്കും നാണക്കേടുണ്ടാക്കി. അതിനാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂള്‍ തുറക്കാനാകില്ല’- എന്നാണു സ്കൂള്‍ അധികാരികള്‍ക്കയച്ച കത്തില്‍ പറയുന്നത്. ഈ കത്ത് വിവാദത്തിലായതോടെ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു.
read also: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ജില്ലാ കമ്മീഷണറെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെയാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ട്. സസ്യേതര ഭക്ഷണം വിളമ്ബി എന്ന കാരണത്താല്‍ ഒരു സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്നു അറിയിച്ച വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് റദ്ദാക്കി.
Post Your Comments