KeralaNews

പി.എസ്.സി ഫോട്ടോയില്‍ പേരും തീയതിയും ചേര്‍ക്കാന്‍ അവസരം

കൊല്ലം•2012 ജനുവരി ഒന്നു മുതല്‍ 2015 ജനുവരി 28 വരെയുള്ള കാലയളവിലെ വിജ്ഞാപന പ്രകാരമുള്ള അപേക്ഷകള്‍ ന്യൂനതയുള്ള ഫോട്ടോ ചേര്‍ത്ത് അപേക്ഷ സമര്‍പ്പിച്ച (ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്താത്തതു ഉള്‍പ്പടെ) ഉദ്യോഗാര്‍ഥികള്‍ക്ക് ന്യൂനത പരിഹരിക്കുന്നതിന് 2017 ഏപ്രില്‍ 15 വരെ സമയം അനുവദിച്ചു.

ഇതിനായി ഒ ടി ആര്‍ പ്രൊഫൈലില്‍ വണ്‍ ടൈം സെറ്റില്‍മെന്റ് (ഒ ടി എസ്) ലിങ്കിലൂടെ ന്യൂനതയില്ലാത്ത ഫോട്ടോ ചേര്‍ക്കാം. അല്ലാതെ ചേര്‍ക്കുന്നവ ഈ പ്രഖ്യാപനപ്രകാരമുള്ള ഇളവിന് പരിഗണിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ വണ്‍ ടൈം സെറ്റില്‍മെന്റ് (ഒ ടി എസ്) ലിങ്ക് ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 2012 ജനുവരി ഒന്നു മുതല്‍ 2015 ജനുവരി 28 വരെയുള്ള കാലയളവില്‍ ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച അപേക്ഷകളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സ്‌ക്രീനില്‍ ലഭ്യമാകും.

ഫോട്ടോകളില്‍ പേരും തീയതിയും രേഖപ്പെടുത്താത്തതും വ്യക്തമല്ലാത്തതുമായ ഫോട്ടോകള്‍ക്ക് നേരെ പേരും തീയതി രേഖപ്പെടുത്തിയ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള വ്യക്തമായ ഫോട്ടോ അപ് ലോഡ് ചെയ്യണം. ന്യൂനതകള്‍ ഇല്ലാത്ത ഫോട്ടോകള്‍ ഈ സൗകര്യം ഉപയോഗിച്ച് മാറ്റേണ്ടതില്ല.

ഒ ടി എസ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ഭാവിയില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് പരിഗണിക്കപ്പെടുകയില്ല. ആയതിനാല്‍ നിലവില്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഏറ്റവും പുതിയ ഫോട്ടോ തകരാറുകള്‍ ഉള്ളതാണെങ്കില്‍ അതും പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള ചെയിഞ്ച് ഫോട്ടോഗ്രാഫ് ലിങ്കിലൂടെ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്ത് പരിഹരിക്കാമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button