ന്യൂഡൽഹി: പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതി ഒൻപത് വയസുകാരി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ഭരത്നഗറിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയും സഹോദരനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വസ്ത്രം മാറണമെന്നു പറഞ്ഞ് സഹോദരനെ മുറിയിൽനിന്ന് ഇറക്കിവിട്ടു. ശേഷം ഒൻപത് വയസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ ഒരുപാട് നേരമായിട്ടും പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെആത്മഹത്യ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണത്തിനു മുന്നിൽ കീഴടങ്ങി
Post Your Comments