IndiaNews

കള്ളപ്പണക്കാർക്ക് നിർണായക ദിവസമായി മാർച്ച് 31 മാറുന്നതിങ്ങനെ

ന്യൂ ഡൽഹി ; മാർച്ച് 31ന് തന്നെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ, കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരം അവസാനിക്കുമെന്ന് ആദായനികുതിവകുപ്പ്. കള്ളപ്പണം കൈവശമുള്ളവര്‍ 31-ന് മുന്‍പ് വെളിപ്പെടുത്തണം ഇല്ലെങ്കിൽ വലിയ തോതില്‍ പിഴ നേരിടേണ്ടിവരുമെന്നും ആദായനികുതിവകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധാവാക്കിയ പശ്ചാത്തലത്തിലാണ് കള്ളപ്പണം വെളിപ്പെടുത്താന്‍ ഇത്തരമൊരു അവസരം നല്‍കിയത്.

കള്ളപ്പണം കൈവശമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതിവകുപ്പിന്റെ കൈവശമുണ്ട്. എന്നാൽ ഈ പദ്ധതിയിലൂടെ കള്ളപ്പണം വെളിപ്പെടുത്തുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഉറപ്പുനല്‍കുന്നു. 2016 ഡിസംബര്‍ 17-നാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം 50 ശതമാനം നികുതിയടച്ച് കള്ളപ്പണം വെളിപ്പെടുത്താം. വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം ഗരീബ് കല്യാണ്‍ യോജനയിൽ നിക്ഷേപിക്കപ്പെടും. മാര്‍ച്ച് 31-നു മുമ്പ് പദ്ധതിപ്രകാരം വെളിപ്പെടുത്താത്ത കള്ളപ്പണം ആദായനികുതിവകുപ്പ് കണ്ടെത്തുകയാണെങ്കില്‍ 85 ശതമാനമാണ് നികുതിയായി അടയ്‌ക്കേണ്ടിവരിക. ഇനി കാലാവധി പൂര്‍ത്തിയായതിനുശേഷമുള്ള പരിശോധനയിലാണ് കള്ളപ്പണം കണ്ടെത്തുന്നതെങ്കില്‍ 107.25 ശതമാനം നികുതിയും പിഴയും നേരിടേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button