മനാമ: ബഹ്‌റിനില്‍ നിന്ന് ഒരു കൂട്ടും പ്രവാസികള്‍ ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പരാതി നല്‍കി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പരിഹാരം കാണാന്‍ ബഹ്‌റിനിലെ ഇന്ത്യന്‍ എംബിസിക്ക് ഉടന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഏതാനും മാസങ്ങളായി ശമ്പളം ലഭിക്കാത്തതു കൊണ്ട് ജീവിതം പ്രതിസന്ധിയിലാണെന്നാണ് ബഹ്‌റിനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പരാതിപ്പെട്ടത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നു മുന്‍പും പരാതി ഉയര്‍ന്നിരുന്നു. ഇത്തരം പരാതികളില്‍ ഏറ്റവും പുതിയതാണ് ബഹ്‌റിനില്‍ നിന്നെത്തിയത്. അഞ്ഞൂറോളം ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് ഏതാനും മാസങ്ങളായെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു മന്ത്രിക്ക് പരാതി നല്‍കിയത്.
പ്രശ്‌നത്തില്‍ ഇടപട്ടെതായും ഉടന്‍ നടപടി സ്വീകരിക്കുമെന്നും ബഹ്‌റിനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. വിഷയം ബഹ്‌റിനിലെ അധികൃതരുമായി സംസാരിച്ചുകഴിഞ്ഞു. ഉടന്‍ പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് – എംബസി അറിയിച്ചു.
ഇതിനിടെ, സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന തെലുങ്കാനയില്‍ നിന്നുള്ളവരടക്കം 29 പ്രവാസികളെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപെട്ട് തെലങ്കാന സര്‍ക്കാരും സുഷമ സ്വരാജിനെ സമീപിച്ചിട്ടുണ്ട്. അടിമപ്പണിക്ക് സമാനമായ രീതിയിലാണ് ഇവരുടെ ജവിതമെന്നും ഉടന്‍ നടപടിയെടുക്കണമെന്നുമായിരുന്നു തെലുങ്കാന സര്‍ക്കാരിന്റെ ആവശ്യം. ഈ വിഷയം പരിഹരിക്കാന്‍ സുഷമാ സ്വരാജ് റിയാദിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു.
Post Your Comments