Kerala

സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം. സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കരുത്. അവയെക്കുറിച്ച് അഭിപ്രായ പ്രകടനവും പാടില്ല. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മേലുദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണം. നടപടി എടുത്തില്ലെങ്കില്‍ ഗുരുതര വീഴ്ചയായി കണക്കാക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാന ചട്ടം അനുസരിച്ച് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പരസ്യപ്രതികരണം നടത്തുന്ന ചട്ടലംഘനമാണ്.

മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മാധ്യമങ്ങളിലൂടെയോ പൊതുവേദികളിലോ അഭിപ്രയ പ്രകടനം നടത്തുന്നതോ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതോടെ തെറ്റാണെന്ന് ചൂണ്ടികാട്ടി നേരെത്തേ തന്നെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി ഈ തീരുമാനം ലംഘിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭരണപരിഷ്‌ക്കര വകുപ്പ് സെക്രട്ടറി സത്യജിത്ത രാജന്‍ സര്‍ക്കുലര്‍ ഇറക്കിയത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണത്തിന് ശേഷം സര്‍ക്കാരിനെ വിമര്‍ശനവുമായി സെക്രട്ടറിയേറ്റിലെ ഭരണ-പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് അഭിപ്രായപ്രകടനങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രമേര്‍പ്പെടുത്തിയത്. മുന്‍ കൂര്‍ അനുമതിയില്ലാ ഉദ്യോഗസ്ഥര്‍ ദൃശ്യ-ശ്രവ്യ -സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം ചട്ടലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരപിഴയായി കാണുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button