കോട്ടയം•മുഖ്യമന്ത്രിയായി വീണ്ടും ഉമ്മന്‍ചാണ്ടി വരുന്നു. ജീവിതത്തിലല്ല, സിനിമയിലാണെന്ന് മാത്രം. സണ്‍പിക്ച്ചേഴ്സിന്റെ ബാനറില്‍ സൈമണും അജ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍ എന്ന സിനിമയിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി വേഷം അണിയുന്നത്.
സിനിമയുടെ ചിത്രീകരണം വരുന്ന ഞായറാഴ്ച രാവിലെ 7.30ന് പുതുപ്പള്ളി പള്ളിയുടെ മുന്പിലെ കല്‍കുരിശിങ്കല്‍ മെഴുകുതിരി തെളിച്ച് ആരംഭിക്കും. കുട്ടികളുടെയും പരാതികളും വിക്ഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മന്‍ ചാണ്ടിക്ക് ഉള്ളത്. കോഴിക്കോട്, ഡല്‍ഹി, കുട്ടിക്കാനം, കോട്ടയം എന്നിവയാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍.
Post Your Comments