KeralaNews

ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് പുതിയ തീരുമാനം

തിരുവനന്തപുരം ; ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് പുതിയ തീരുമാനം. സ്കൂൾ തലത്തിലെ ചോദ്യപേപ്പർ കോളേജ് അദ്ധ്യാപകർ തയ്യാറാക്കുന്ന പതിവ് അവസാനിക്കുന്നു. അതാത് ക്ലാസ്സുകളിൽ പഠിപ്പിച്ചിട്ടുള്ള സർവീസ്സിലുള്ളതോ, വിരമിച്ചവരോ ആയ അദ്ധ്യാപകരെ ആയിരിക്കും ഇനി പാനലിൽ ഉൾപെടുത്തുക. ഹയർ സെക്കണ്ടറി, പത്താം ക്ലാസ് ചോദ്യപേപ്പറുകളിൽ തെറ്റ് കടന്ന് കൂടിയ സാഹചര്യത്തിലാണ് പാനൽ പുനഃപരിശോധിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഹയർ സെക്കണ്ടറി, പൊതു വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് ഈ ധാരണ. ഇതോടൊപ്പം പരീക്ഷയുടെ മൂല്യ നിർണയത്തിന് ശേഷം ചോദ്യപേപ്പർ തയ്യാറാക്കുന്ന നടപടി പരിഷ്‌കരിക്കും. എസ്.ഈ.ആർ.ടിക്ക് തന്നെ ആയിരിക്കും ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം.  പിഎസ്സി മാതൃകയില്‍ പലരില്‍ നിന്നും വാങ്ങുന്ന ചോദ്യങ്ങള്‍ ചേര്‍ത്ത് ചോദ്യപേപ്പര്‍ ഉണ്ടാക്കുന്ന രീതിയും പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button