കൊല്‍ക്കത്ത: വിവാദ നായകൻ കർണ്ണൻ മൂന്നു സ്ഥലങ്ങളിൽ നിരാഹാര സമരത്തിനൊരുങ്ങുന്നു. തനിക്കെതിരെയുള്ള സുപ്രീം കോടതി നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയടക്കമുള്ള നാലു നഗരങ്ങളിൽ നിരാഹാര സമരം നടത്തുമെന്ന് ജസ്റ്റിസ് സിഎസ് കർണൻ. ഡൽഹി, ചെന്നൈ, കോല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളിലാണ് സമരം നടത്തുക. തനിക്കെതിരെയുള്ള കേസും അറസ്റ്റ് വാറന്റും പിൻവലിക്കണമെന്നും ജോലിക്കേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
ഫെബ്രുവരി എട്ടു മുതല്‍ കോടതിയലക്ഷ്യക്കേസിനെത്തുടർന്ന് കോടതി ചുമതലകളിൽ നിന്ന് സുപ്രീം കോടതി അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കൊല്‍ക്കത്ത ഡിജിപി ജസ്റ്റിസ് കര്‍ണന് സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ടും കൈമാറിയിരുന്നു. അനുമതി ലഭിക്കുന്നത് അനുസരിച്ച് ഡല്‍ഹിയിൽ രാഷ്ട്രപതി ഭവന് മുന്നിലോ രാം ലീലാ മൈതാനത്തിലോ ജസ്റ്റിസ് കര്‍ണന്‍ സമരം നടത്തുമെന്ന് അദ്ദേഹത്തിന്റെ പ്രതിനിധിയായ പീറ്റര്‍ രമേഷ് കുമാര്‍ അറിയിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം പ്രമുഖര്‍ക്ക് എതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് കര്‍ണനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 13-ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം ഹാജരാകാത്തതിനെത്തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആദ്യമായാണ് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിക്കെതിരെ സുപ്രീംകോടതി ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.
Post Your Comments