കൊച്ചി: സി.എ വിദ്യാര്‍ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് അഞ്ചാണ്ട്. 2017 മാർച്ച് ആറിനാണ് പിറവം സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വനിതാ ദിനത്തിൽ കല്ലറയ്ക്ക് മുൻപിൽ നിരാഹാര സമരത്തിനൊരുങ്ങുകയാണ് കുടുംബം.
ആദ്യം കേസന്വേഷിച്ച ലോക്കൽ പോലീസും പിന്നീട്, അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്‍റേത് ആത്മഹത്യയാണെന്ന നിലപാടിലാണ്. എന്നാൽ, മകൾ ആത്മഹത്യ ചെയ്യാൻ ഒരു കാരണവും ഇല്ലെന്നും അന്വേഷണത്തിൽ വീഴച്ചയുണ്ടെന്നുമാണ് പിതാവ് ഷാജി വർഗീസിന്‍റെ വാദം. മിഷേലിന്‍റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ല. മിഷേൽ പള്ളിയിലുള്ള സമയം സിസിടിവിയിൽ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതെന്ന് എഫ്ഐആറിൽ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും കുടുംബം പറയുന്നു.
Read Also : പൂണെ മെട്രോ റെയിൽ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു: മെട്രോ ട്രെയിനില്‍ കുട്ടികളോടൊപ്പം യാത്ര
ഡോ. ഉമാദത്തനുൾപ്പെടെ സംസ്ഥാനത്തെ ഫോറൻസിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോൾ കൊലപാതകമാണെന്ന നിഗമനത്തിലാണ് അവർ എത്തിയത്. പോലീസ് ആത്മഹത്യയെന്ന് കണ്ടെത്തിയതിൽ കള്ളക്കളിയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഈ സാഹചര്യത്തിലാണ് മാർച്ച് എട്ടിന് മിഷേലിന്‍റെ കല്ലറയ്ക്ക് മുന്നിൽ നിരാഹാരമിരിക്കാൻ കുടുംബം തീരുമാനിച്ചത്.
Post Your Comments