ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ഏഴു പേരുടെ നില ഗുരുതരമാണ്. അതേസമയം ആക്രമണം നടത്തിയയാള്‍ ബ്രിട്ടീഷ് പൗരനാണെന്നും ഇയാളെ കുറിച്ചുള്ള വിവരം നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചുവെന്നും പ്രധാനമന്ത്രി തെരേസ മേ പാർലമെന്റിൽ അറിയിച്ചു.
ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിലടക്കം 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഫ്രഞ്ച്, ദക്ഷിണകൊറിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു.
Post Your Comments