ന്യൂഡൽഹി: ഐഎസ് ഭീകരരെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ സംഭവത്തിൽ എൻഐഎയെ വാനോളം പുകഴ്ത്തി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. എന്‍.ഐ.എ നടത്തിയ റെയ്ഡുകളില് അറസ്റ്റിലായ ഐ.എസ് ഭീകരരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരീക്ഷിക്കാതിരുന്നെങ്കില്‍ അവരെ പിടികൂടാന്‍ സാധിക്കുമായിരുന്നോവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു.
ഐ.എസുമായി ബന്ധമുള്ള പത്ത് പേരെയായിരുന്നു എന്‍.ഐ.എ പിടികൂടിയിരുന്നത്. രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരീക്ഷിക്കാന്‍ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കോൺഗ്രസ് ഉൾപ്പെടെ നിരവധി പാർട്ടികൾ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് അരുണ്‍ ജെയ്റ്റ്ലി ഈ കാര്യം പറഞ്ഞത്.
Would this crackdown of the terrorist module by NIA have been possible without interception of electronic communications?
— Arun Jaitley (@arunjaitley) December 27, 2018
Post Your Comments