ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ശ്രീനഗറില്‍ നിന്നുള്ള ദമ്പതികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിന്റെ മറവിൽ രാജ്യത്ത് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി പൊലീസിന് വിവരം കിട്ടിയെന്നാണ് റിപ്പോർട്ട്. ശ്രീനഗറില്‍ നിന്നുള്ള ജഹന്‍സൈബ് സാമി, ഭാര്യ ഹിന ബാഷിര്‍ ബീഗ് എന്നിവരെയാണ് ഞായറാഴ്ച ഓക്ല ജാമിഅ നഗറില്‍ നിന്ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തത്.
ദമ്പതികളുടെ മൊബൈല്‍ അടക്കമുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.അഫ്ഗാനിസ്താനിലെ ഖോറോസന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ് വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സംശയിക്കുന്നു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഓഖ്‌ലയില്‍നിന്ന് ഇവരെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംശയകരമായ രേഖകള്‍ പോലീസ് ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തില്‍ കൂടുതല്‍പേരെ അണിനിരത്താന്‍ ലക്ഷ്യമിട്ട് ഇവര്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കശ്മീരില്‍ നിന്നുള്ള ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡല്‍ഹിയിലെ ജാമിയ നഗര്‍ പ്രദേശത്താണ് താമസിച്ചുവരുന്നത്.ഇരുവര്‍ക്കും ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന് ഡെപ്യൂട്ടി കമീഷണര്‍ പ്രമോദ് സിങ് ഖുശ്വാല പറഞ്ഞു.
ഹേമന്ദ് സോറന്‍ മന്ത്രിസഭയ്ക്ക് നാണക്കേടായി ജാർഖണ്ഡിൽ പട്ടിണി മരണം
സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിച്ചാണ് ഇവരെ പിന്തുടര്‍ന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.തോക്കുകളും സ്ഫോടക വസ്തുക്കളും സംഘടിപ്പിക്കാന്‍ ജഹന്‍സൈബ് സാമി ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
Pramod Singh Kushwaha, Delhi Deputy Commissioner of Police (DCP): A couple, Jahanjeb Sami and Hina Bashir Beg linked to Khorasan Module of ISIS apprehended from Jamia Nagar, Ohkla. Couple was instigating anti-CAA protests. https://t.co/eAh5WTY085 pic.twitter.com/NcZUd0LlqJ
— ANI (@ANI) March 8, 2020
Post Your Comments