തിരുവനന്തപുരം: സംസ്ഥാനത്തെ 2000 ഇടങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം വരുന്നു. തോമസ് ഐസക്കിന്റെ വാഗ്ദാനങ്ങളിലൊന്ന് നിറവേറാന്‍ പോകുകയാണ്. സംസ്ഥാനത്തെ തിരക്കേറിയ ബസ് സ്്റ്റാന്റുകള്, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലാണ് സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ ഇത് ലഭ്യമാകും.
ബജറ്റില്‍ പ്രഖ്യാപിച്ച 1000 വൈഫൈ ഹോട്സ്പോട്ടുകളും ഈ ബജറ്റിലെ വാഗ്ദാനമായ 1000 വൈഫൈയും ചേര്‍ത്ത് 2000 വൈഫൈ ഹോട്സ്പോട്ടുകളാണ് സ്ഥാപിക്കുക. ഉപകാരപെടുന്ന ഇടങ്ങള്‍ കണ്ടെത്തി വൈഫൈ സ്ഥാപിക്കും. ഇതിന്റെ ലിസ്റ്റ് ലഭിച്ചാലുടന്‍ മൊബൈല്‍ സേവനദാതാക്കളില്‍നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു പ്രവര്‍ത്തി ആരംഭിക്കും.
50 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. റെയില്‍വെ സ്റ്റേഷന്, സിവില്‍ സ്റ്റേഷന്, കോളേജുകള്‍, സര്‍വ്വകലാശാലകള്‍, ഒന്നാം ഗ്രേഡ് ലൈബ്രറികള്‍ എന്നിവിടങ്ങളിലും സ്ഥാപിക്കും. ഒരു എംബി പിസ് മുതല്‍ 10 എംബി പിഎസ് വരെ വേഗത്തില്‍ വൈഫൈ സിഗ്നലുകള്‍ ലഭിക്കും. ഒരു ഉപകരണത്തില്‍ 200 എംബി വരെ ഡേറ്റ ലഭിക്കും. രണ്ടാം ഘട്ടത്തില്‍ നിരീക്ഷണ ക്യാമറകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.
Post Your Comments