ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണ ബിജെപിയിലേക്ക്. കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഏഴ് ആഴ്ച മുന്‍പ് കൃഷ്ണ പാര്‍ട്ടി വിട്ടിരുന്നു. തുടർന്നാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയില്‍ ചേരുന്നതിനായി കൃഷ്ണ കഴിഞ്ഞയാഴ്ച അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സഹോദരിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
ജനുവരി 29നാണ് കോണ്‍ഗ്രസ് വിടുന്നതായി കൃഷ്ണ അറിയിച്ചത്. നേതൃത്വത്തിന്റെ അഭാവത്തില്‍ പാര്‍ട്ടി പ്രതിസന്ധിയിലാണെന്നും അതിനാലാണ് പാർട്ടി വിടുന്നതെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുള്ള അവഗണനയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. 1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ 2012ല്‍ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയുമായിരുന്നു. മഹാരാഷ്ട്ര ഗവര്‍ണറായും കൃഷ്ണ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments