മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി വൈദികനെ ആക്രമിച്ച സംഭവം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പല ഊഹാപോഹങ്ങളും പരന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് വൈദകന്‍ പറയുന്നതിങ്ങനെ.. ഇറ്റലിക്കാരന്‍ തന്നെ ആക്രമിച്ചത് ഒരാഴ്ച മുന്‍പുവന്നു ഭീഷണിപ്പെടുത്തിയശേഷമാണെന്ന് ഫാദര്‍ ടോമി മാത്യു കളത്തൂര്‍ പറയുന്നു.
ആക്രമണത്തിനു കാരണം വംശീയവിദ്വേഷം അല്ലെന്നും വൈദികന്‍ പറയുന്നു. ഫോക്‌നര്‍ പള്ളി വികാരിയാണ് ടോമി മാത്യു കളത്തൂര്‍. കുര്‍ബാന അര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പാണു കുത്തേല്‍ക്കുന്നത്. ഇപ്പോള്‍ വടക്കന്‍ മെല്‍ബണിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വൈദികന്‍. ഇറ്റാലിയന്‍ വംശജനായ ഏഞ്ചലോ ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാന്‍ കഴിയുമെന്നു തന്നോട് ചോദിച്ചു. കുര്‍ബാന അര്‍പ്പിക്കരുതെന്നും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്കു തൊട്ടുമുമ്പ് ഏഞ്ചലോ വീണ്ടും എത്തി. സംസാരിക്കണമെന്നു പറഞ്ഞു. കുര്‍ബാനയ്ക്കു ശേഷമാകാമെന്നു പറഞ്ഞപ്പോള്‍ പിന്നില്‍ ഒളിപ്പിച്ച കത്തിയെടുത്തു കുത്തുകയായിരുന്നു. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ഫാ. ടോമി പറഞ്ഞു. ഒരിക്കലും വംശീയവിദ്വേഷം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത നാടാണ് ഓസ്‌ട്രേലിയയെന്നും ടോമി വ്യക്തമാക്കി.
Post Your Comments