KeralaNewsUncategorized

സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനുള്ള നീക്കത്തില്‍ കുറച്ച്‌ സാമൂഹിക പ്രതിബദ്ധത കാട്ടണം; ബിഎസ്എൻഎല്ലിനെതിരെ വിമർശനവുമായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കേന്ദ്രസർക്കാർ സ്ഥാപനമായ ബിഎസ്എൻഎലിനെ വിമർശിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. സ്ത്രീ സുരക്ഷയ്ക്കായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയോട് ബിഎസ്എൻഎൽ സഹകരിക്കുന്നില്ലെന്നും സ്ത്രീകൾക്ക് സുരക്ഷ നൽകാനുള്ള നീക്കത്തിൽ പങ്കാളികളാകാൻ അൽപം സാമൂഹിക പ്രതിബദ്ധത കാട്ടണമെന്നാണ് ഡിജിപി ലോകനാഥ് ബെഹ്‌റ ആവശ്യപ്പെട്ടത്.

പിങ്ക് പൊലീസിനായി രൂപീകരിച്ച 1515 എന്ന നമ്പറിലേക്ക് ബിഎസ്എൻഎൽ നമ്പറുകളിൽ നിന്ന് വിളിച്ചാൽ മറ്റ് ഇടങ്ങളിലേക്കാണ് കാൾ പോകുന്നത്. ഈ സാങ്കേതികപ്പിഴവ് പരിഹരിക്കണമെന്നാണ് ഡിജിപിയുടെ ആവശ്യം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലാണ് പിങ്ക് പട്രോൾ ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്തു തന്നെ പിങ്ക് പട്രോൾ ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button