Kerala

ജിഷ്ണു പ്രണോയിയുടെ അമ്മക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബാര്‍ കൗണ്‍സില്‍

കൊച്ചി : ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ കെ.പി മഹിജക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബാര്‍ കൗണ്‍സില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു മുന്‍കൂര്‍ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മഹിജ ഹൈകോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കിയിരുന്നു. ജഡ്ജിക്ക് നെഹ്‌റു കോളജുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു മഹിജയുടെ ആരോപണം. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളജ് സംഘടിപ്പിച്ച പഠനയാത്രയില്‍ ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച ചിത്രങ്ങളും മഹിജ പരാതിക്കൊപ്പം അയച്ചിരുന്നു.

മഹിജയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബാര്‍ കൗണ്‍സില്‍ വാദിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കാനായാണ് ജഡ്ജി എബ്രഹാം മാത്യു കോളേജില്‍ പോയത്. ആരോപണവുമായി ബന്ധപ്പെട്ട് മഹിജയോട് വിശദീകരണം തേടും. ആദ്യ ഘട്ടമെന്ന നിലയില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button