ന്യൂഡല്‍ഹി: ബിജെപി ബന്ധത്തിന്റെ കാര്യത്തില്‍ പിതാവും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. മലപ്പുറത്ത് ബിജെപിയെ ബിഡിജെസ് പിന്തുണക്കുമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍ വ്യക്തമാക്കി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു തുഷാര്‍.
മലപ്പുറത്ത് എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയില്ലെന്നും ബിജെപി പ്രഖ്യാപിച്ച അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ലെന്നുമായിരുന്നു നേരത്തെ ബിജെപിയുമായി ഉടക്കിയ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ബിഡിജെഎസ് -ബിജെപി തര്‍ക്കം സമവായത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്.
ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന ഉറപ്പ് അമിത് ഷാ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് അച്ഛനെ തള്ളി ബിജെപിക്കുള്ള പിന്തുണ തുഷാര്‍ പ്രഖ്യാപിച്ചതെന്നാണ് സൂചന. ബിഡിജെഎസിനോട് ആലോചിക്കാതെ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് വെള്ളാപ്പള്ളി നടേശനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപിയെ പിന്തുണക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
Post Your Comments