സ്ത്രീ സുരക്ഷ എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പ്രൊജക്റ്റ് സഖിയുടെ ഭാഗമായി ഗുരുഗ്രാം പോലീസിലെ 50 വനിത പോലീസുകാര്‍ക്ക് ഹീറോ മോട്ടോ കോര്‍പ്പ് 50 സ്‌കൂട്ടറുകള്‍ സമ്മാനിച്ചു. റോഡ് സേഫ്റ്റി-സ്ത്രീ സുരക്ഷ ബോധവത്കരണത്തിനായി ചടങ്ങില്‍ പുതിയ 50 സ്‌കൂട്ടറുകളില്‍ അണിനിരന്ന 50 വനിത പോലീസുകാരടക്കം നൂറ് റൈഡര്‍മാര്‍ പങ്കെടുത്ത ‘സിറ്റിസണ്‍ സേഫ്റ്റി ബൈക്ക് റാലിയും നടന്നു. വനിതാ ദിനത്തോടനുബന്ധിച്ച് നേരത്തെ ഉത്തരാഖഢ് പോലീസിന് 24 സ്‌കൂട്ടറുകള്‍ ഹീറോ മോട്ടോര്‍ കോര്‍പ്പ് സമ്മാനിച്ചിരുന്നു.
പോലീസ് സേനയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി സൈറണ്‍, ട്രാഫിക് ലൈറ്റ്, ജഅ സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയ 50 സ്‌കൂട്ടറുകളാണ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ സമ്മാനിച്ചത്. പ്രെജക്റ്റ് സഖിയുടെ ഭാഗമായുള്ള പട്രോളിങ്ങിനാണ് പ്രധാനമായും ഈ സ്‌കൂട്ടറുകള്‍ ഉപയോഗിക്കുക. ഗുരുഗ്രാമില്‍ നടന്ന ചടങ്ങില്‍ ഹീറോ മോട്ടോര്‍കോര്‍പ്പ് CSR മേധാവി വിജയ് സേതി സ്‌കൂട്ടറുകള്‍ പോലീസ് കമ്മീഷ്ണര്‍ സന്തീപ് കിര്‍വാറിന് കൈമാറി ഉദ്ഘാടനം ചെയ്തു.
Post Your Comments