പെണ്‍കുട്ടികളെ 14 സെക്കന്‍ഡ് നേരം തുറിച്ചുനോല്‍ക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്നു പറഞ്ഞ ഋഷിരാജ് സിംഗിന്റെ നിയമം ഇന്ത്യയില്‍തന്നെ നടപ്പായി. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തുറിച്ചു നോക്കുകയും പിന്തുടര്‍ന്നു ശല്യപ്പെടുത്തുകയും ചെയ്ത 24കാരനു താനെ കോടതി ഒരു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. നിരന്തരമായി പിന്തുടര്‍ന്നു ശല്യം ചെയ്യുന്ന യുവാവിനെതിരേ പെണ്‍കുട്ടി പരാതി നല്കുകയായിരുന്നു.
താനെ സ്വദേശി സ്വിദേന്‍ ഗ്രഷാന്‍ ഗോലാസോ എന്ന യുവാവിനാണ് രാജ്യത്തെ മുഴുവന്‍ ഞെരമ്പു രോഗികള്‍ക്കും മുന്നറിപ്പു നല്കുന്ന ശിക്ഷ താനെ ജില്ലാ കോടതി വിധിച്ചത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്ന സമയത്തായിരുന്നു യുവാവിന്റെ ശല്യം ചെയ്യല്‍.
താനെയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്ന വഴിയില്‍ കാത്തുനിന്ന് തുറിച്ചു നോക്കുകയും പിന്തുടര്‍ന്നു ശല്യം ചെയ്യുകയായിരുന്നു യുവാവ്.
പെണ്‍കുട്ടിയുടെ അമ്മാവന്റെ ബോട്ടിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. സ്‌കൂള്‍ അവധിയായിരുന്ന സമയത്ത് ടി.വി കാണാനായി പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ വരുമായിരുന്നു. ഈ സമയത്താണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്. പെണ്‍കുട്ടിയുമായി സൗഹൃത്തിലായ യുവാവ് ക്രമേണ വശീകരിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയെ കാണുമ്പോഴെല്ലാം യുവാവ് ലൈംഗികാതിക്രമത്തിനു മുതിര്‍ന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുവാവ് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമുണ്ടായി. നിന്നെ കാണാതെ എനിക്ക് ഒരു സുഖവുമില്ലെന്നും യുവാവ് പറയുകയുണ്ടായി.
പെണ്‍കുട്ടി സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും കാത്തുനിനിന്ന് തുറിച്ചുനോക്കിയതും പിന്തുടര്‍ന്നു ശല്യം ചെയ്തതും തെളിഞ്ഞതായി അംഗീകരിച്ചുകൊണ്ടാണ് യുവാവിന് കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചത്. തന്റെ അച്ഛന്‍ മരിച്ചുപോയെന്നും ഏറെ പ്രായമായ അമ്മയെ നോക്കാന്‍ ആളില്ലെന്നും യുവാവ് പറഞ്ഞെങ്കിലും ശിക്ഷ ഇളവു ചെയ്യാന്‍ കോടതി തയാറായില്ല.
നേരത്തേ പെണ്‍കുട്ടികളെ 14 സെക്കന്‍ഡ് നേരം തുറിച്ചു നോക്കുന്ന പുരുഷന്മാരെ ജയിലില്‍ അടയ്ക്കണമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു വ്യാപക പിന്തുണയും ലഭിക്കുകയുണ്ടായി.
Post Your Comments