മാധ്യമ രംഗത്ത് ഏറെ പേരുകേട്ട മാധ്യമപ്രവര്‍ത്തകനാണ് എംവി നികേഷ് കുമാര്‍. വാര്‍ത്താവതരണത്തിന് തന്റേതായ ശൈലി രൂപപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍. ജേര്‍ണലിസ്റ്റ് എന്ന രീതിയില്‍ ഏഷ്യാനെറ്റില്‍ തുടങ്ങിയ നികേഷിന്റെ വാര്‍ത്താ അവതരണം കെഎം ഷാജിയോട് 2000 വോട്ടിന് തോല്‍ക്കുന്ന അഴീക്കോട് തെരഞ്ഞെടുപ്പ് ചരിത്രം വരെ എത്തി നില്‍ക്കുന്നു. എന്നാല്‍, നികേഷ് ടെലിവിഷന്‍ രംഗത്തുനിന്ന് വിട്ടുനിന്നിട്ട് മാസങ്ങളായി. രാഷ്ട്രീയത്തിലേക്കുള്ള മാറ്റമായിരുന്നു നികേഷിനെ ടെലിവിഷില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായത്.
വീണ്ടും പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുകയാണ് നികേഷ്, പുതിയൊരു പരിപാടിയുമായി. റിപ്പോര്‍ട്ടര്‍ ചാനലില്‍ പുതുതായി തുടങ്ങാനിരിക്കുന്ന പരിപാടിയുടെ പേരാണ് എന്റെ ചോര തിളയ്ക്കുന്നു. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു പുതിയ ഷോ. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ട് മുതല്‍ ഒമ്പത് വരെയാണ് നികേഷിന്റെ ഷോ. സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള മറ്റ് ചില പ്രോഗ്രാമുകള്‍ തുടങ്ങാനും ചാനലിന് ആലോചനയുണ്ട്.
ഓരോ ദിവസവും ഉണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദമാണ് ഷോ. ന്യൂസ് റൂം ചര്‍ച്ചകള്‍ക്ക് പകരം സംഭവം നടക്കുന്ന സ്ഥലത്ത് എത്തിയുള്ള സംവാദമാണ് നടക്കുക. ന്യൂസ് റൂമുകളില്‍ നാലോ അഞ്ചോ അതിഥികളെ ഇരുത്തിയുള്ള ചര്‍ച്ചയില്‍ നിന്ന് മാറി ജനങ്ങളുടെ ഇടപെടല്‍ കൂടി ഉള്‍പ്പെടുത്തും. ഇതുവരെ കണ്ട നികേഷിന്റെ പ്രോഗ്രാമില്‍ നിന്ന് വ്യത്യസ്തമായിരുന്നു പുതിയ പരിപാടി.
വിവിധ സ്റ്റുഡിയോകളില്‍ അതിഥികളുണ്ടാകും. അതിഥികള്‍ ടെലിവിഷന്‍ അവതാരകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതിന് പകരം ജനങ്ങളുടെ ചോദ്യത്തിനായിരിക്കും ഉത്തരം നല്‍കേണ്ടിവരിക. വി എസ് ഹൈദരലിയാണ് പ്രോഗ്രാമിന്റെ പ്രൊഡ്യൂസര്‍. നിലവിലെ ടെലിവിഷന്‍ ചര്‍ച്ചകള്‍ ചോദ്യങ്ങളിലും ബഹളങ്ങളിലും ഒതുങ്ങുന്ന ഘട്ടത്തില്‍ വാര്‍ത്തയുടെ ഉറവിടങ്ങളില്‍ നിന്ന് ഉത്തരം തേടുക എന്നതാണ് നികേഷിന്റെ പുതിയ പ്രോഗ്രാമിന്റെ ലക്ഷ്യം.
Post Your Comments