
തിരുവനന്തപുരം: ജിഷ്ണു പ്രണോയി മരിച്ച കേസില്‍ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ഡിജിപിയുടെ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് തയ്യാറെടുക്കുകയാണ്.
ജിഷ്ണുവിന്റെ മരണത്തിന് കാരണമായവരെ കണ്ടെത്താനായിട്ടും പോലീസ് ഇതുവരെ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അറിയിച്ചു.
Post Your Comments