International

ഒരു വയസ്സുള്ള കുഞ്ഞിനെ ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തി

ലണ്ടന്‍: ഒരു വയസ്സുള്ള ആണ്‍കുട്ടിയെ യുവാവ് കൊലപ്പെടുത്തി. അയല്‍വാസിയാണ് ഈ അക്രമം ചെയ്തത്. ലണ്ടന്‍ ഹിന്‍സ്ബെറി പാര്‍ക്കിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വംശജനെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതക കാരണം വ്യക്തമല്ല.

ശനിയാഴ്ച രാവിലെ ഫ്‌ളാറ്റിലേക്ക് അതിക്രമിച്ചു കയറിയ ഇയാള്‍ കുട്ടിയെ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടിയുടെ ഇരട്ട സഹോദരിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. എന്റെ മക്ക.. എന്ന് വിളിച്ചു കൂവി കുട്ടികളുടെ അമ്മ പുറത്തിറങ്ങി അലറിവിളിച്ചപ്പോഴാണ് മറ്റുള്ളവര്‍ അറിയുന്നത്. സംഭവ സ്ഥലത്തുവെച്ചു തന്നെ കുട്ടി മരിക്കുകയായിരുന്നു.

ഒരു ഹോട്ടലില്‍ ജോലി ചെയ്തു വന്നിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ജോലി രാജിവെച്ചിരുന്നു. ബിദ്യാസാഗര്‍ ദാസ് എന്നയാളാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button