തിരുവനന്തപുരം: വൈദിക വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നു കുട്ടികളെ പീഡിപ്പിച്ച വൈദികനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ട് വൈദീകൻ രക്ഷപ്പെട്ടതായി ആരോപണം. പോലീസുമായുള്ള ഒത്തുകളിയാണെന്നും ആരോപണമുണ്ട്. പ്രകൃതിവിരുദ്ധ പീഡനത്തിന് വൈദിക വിദ്യാര്‍ത്ഥികളെ വിധേയരാക്കിയെന്ന ആരോപണം നേരിടുന്ന ഫാ. തോമസ് പാറക്കുഴിയാണ് രക്ഷപെട്ടത്.
കൊല്ലം ജില്ലയിലെ പുത്തൂര്‍ തേവലപ്പുറം പുല്ലാര്മല ഹോളിക്രോസ് കത്തോലിക്ക പള്ളിയുടെ അധീനതയിലുള്ള എസ്ബിഎം സെമിനാരിയിലെ പൂവാര്‍ സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെ ഫാ. തോമസ് നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയിരുന്നുവെന്നാണ് പരാതി.പോലീസുകാര്‍ നാട്ടുകാരുമായി ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും വൈദികനെ കണ്ടെത്താനായില്ല.വൈദികന്റെ പീഡനത്തില്‍ വിദ്യാര്‍ത്ഥികളുടെ മാനസികനില തകരാറിലായ വിദ്യാർഥികൾ വീട്ടിലെത്തിയപ്പോൾ വിവരമന്വേഷിച്ചറിഞ്ഞ രക്ഷിതാക്കൾ പോലീസിൽ പരാതി നല്‍കുകയായിരുന്നു.
പൂവാര്‍ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കുട്ടികളെ ചോദ്യ ചെയ്തപ്പോൾ മൂന്നുപേരും ഫാദർ തോമസിനെതിരെ മൊഴി നൽകുകയായിരുന്നു.വൈദികന് രക്ഷപ്പെട്ടതോടെ പുത്തൂര്‍ പോലീസിനെ വിവരം അറിയിച്ച ശേഷം പൂവാര്‍ സി.ഐയും സംഘവും മടങ്ങിയതും വിവാദമായി.പീഡന വിവരം പരസ്യമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോക്സോ നിയമപ്രകാരം കേസെടുത്ത് പൂവാർ സിഐ കുട്ടിക്കും രക്ഷകർത്താക്കൾക്കുമൊപ്പം പുത്തൂർ സ്റ്റേഷനിലേക്ക് പോവുകയും പിന്നീട് നേരിട്ട് പോയി മഹസർ തയ്യാറാക്കുകയുമായിരുന്നു.
Post Your Comments