റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസിസിനെ വെള്ളംകുടിപ്പിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ ചുണക്കുട്ടന്മാര്‍. പൂജരയിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും ഉയര്‍ന്നത്. ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡാണുള്ളത്.
ഡബില്‍ സെഞ്ച്വറി നിറവിലാണ് പൂജാര. 176 റണ്‍സ് എടുത്തു. അര്‍ധസെഞ്ച്വറിയുമായി സാഹയും കുതിക്കുകയാണ്. ആറിന് 360 എന്ന നിലയില്‍ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യ ഇപ്പോള്‍ 466 റണ്‍സെടുത്തിട്ടുണ്ട്. 467 പന്തില്‍നിന്നാണ് പൂജാര 176 റണ്‍സ് അടിച്ചെടുത്തത്.
Post Your Comments