ഏഷ്യന്‍ ഫുട്ബാൾ കപ്പ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി മൂന്ന്‍ മലയാളികള്‍. യോഗ്യതാ റൗണ്ടിനും സൗഹൃദമത്സരത്തിനുമുള്ള ഇന്ത്യന്‍ ടീമില്‍ വിങ്ങര്‍ സി.കെ. വിനീത്, പ്രതിരോധനിരക്കാരന്‍ അനസ് എടത്തൊടിക, ഗോള്‍കീപ്പര്‍ ടി.പി. രഹ്നേഷ് എന്നിവരാണ് 24 അംഗ ടീമില്‍ ഇടം നേടിയ മൂന്ന് മലയാളിതാരങ്ങൾ. മാര്‍ച്ച് 22-ന് കംബോഡിയയ്ക്കെതിരായ സൗഹൃദമത്സരത്തിനും 28-ന് എ.എഫ്.സി. കപ്പിലെ ആദ്യമത്സരത്തില്‍ മ്യാന്‍മാറിനെ നേരിടാനുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
ടീം: സുബ്രതോപാൽ , ഗുര്പ്രീത് സിങ് സന്ധു, രഹ്നേഷ്( ഗോള്കീപ്പർ ), പ്രീതം കോട്ടാൽ നിഷുകുമാർ സന്ദേശ് ജിംഗാൻ , അർണബ് മണ്ഡൽ , അനസ് എടത്തൊടിക, ധൻ പാൽ ഗണേഷ്, ഫുൽ ഗാന്സോ കാർ ഡോസ, നാരായണൻ ദാസ് , ജെറി ലാൽറിൻ സുല (പ്രതിരോധം),
ജാക്കിചന്ദ് സിങ്, ഉദാന്തസിങ്, യൂജിന്‍സന്‍ ലിങ്ദോ, മിലന്‍സിങ്, മുഹമ്മദ് റഫീഖ്, റോവില്‍സന്‍ ബോര്‍ഗസ്, ഹോളചരണ്‍ നര്‍സറി, സി.കെ. വിനീത്(മധ്യനിര), ജെജെ ലാല്‍പെഖുല, സുനില്‍ ഛേത്രി, ഡാനിഡാനിയേല്‍ ലാല്‍ഹിംപ്യൂയ, റോബിന്‍സിങ് (മുന്നേറ്റനിര)
Post Your Comments