India

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും

ലഖ്‌നൗ: മുതിര്‍ന്ന ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കടുത്ത ഹിന്ദുത്വവാദിയാണ് യോഗി ആദിത്യനാഥ്. പല പരാമര്‍ശങ്ങള്‍ നടത്തിയും മാധ്യമശ്രദ്ധ നേടിയ നേതാവാണ് അദ്ദേഹം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലഖ്നൗ മേയര്‍ ദിനേശ് ശര്‍മ്മ എന്നിവരെ ഉപമുഖ്യമന്ത്രി ആക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ലഖ്‌നൗവില്‍ ചടങ്ങ് നടക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. പൂര്‍വാഞ്ചല്‍ മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവായ യോഗി ആദിത്യനാഥ് അഞ്ചു തവണ ഗോരഖ്പൂരില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മ്മാണം, ഗോ രക്ഷ വിഷയങ്ങളില്‍ തീവ്ര ഹിന്ദുത്വ നിലപാട് ആണ് യോഗി ആദിത്യനാഥ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി മനോജ് സിന്‍ഹ മുഖ്യമന്ത്രിയാകും എന്ന സൂചനകളാണ് ഇതുവരെ ഉണ്ടായിരുന്നത്. മനോജ് സിന്‍ഹയെ മുഖ്യമന്ത്രി ആകുന്നതിനെതിരെ യോഗി ആദിത്യനാഥ്, കേശവ പ്രസാദ് മൗര്യ എന്നിവരുടെ അനുയായികള്‍ ബിജെപി ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button