വിശാഖപട്ടണം: ആന്ധ്ര പ്രദേശ് മന്ത്രി ഉപദ്രവിച്ചെന്ന് ആരോപിച്ച യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിയായ കെ.കല്യാണിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആന്ധ്ര തൊഴില്‍ മന്ത്രി അത്ച്ചനായിഡുവിനെ നേരില്‍ കണ്ട് തനിക്ക് കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് അറിയിച്ചതിന് ശേഷം മന്ത്രി തന്നെ ദേഹോപദ്രവം ഏൽപ്പിച്ചതായി ഇവർ ആരോപണം ഉന്നയിച്ചിരുന്നു.
തുടർന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണാന്‍ അനുവാദം ലഭിക്കാഞ്ഞതോടെയാണ് ഇവര്‍ സംസ്ഥാന നിയമസഭയ്ക്ക് മുന്നില്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേസമയം അച്ഛന്റെ മരണത്തെ തുടര്‍ന്ന് ജോലി ലഭിച്ച കല്യാണി പ്രൊമോഷന്‍ ലഭിക്കാനായി വ്യാജ എസ്.സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും ഇതെതുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് ഇവര്‍ മറ്റുള്ളവരെ കുറ്റക്കാരാക്കുന്നതെന്നുമാണ് പോലീസിന്റെ ഭാഷ്യം.
Post Your Comments