കലാഭവന്‍ മണിയുടെ മരണശേഷം നടന്ന കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചും മരണം വരെ സത്യം തെളിയിക്കാന്‍ പോരാടുമെന്നും പ്രഖ്യാപിച്ച് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൈരളി ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.
കേസിന്റെ കാര്യങ്ങൾ നോക്കാൻ സർക്കാരും, സിനിമാ മേഘലയിലെ ആളുകളും വരുന്നുണ്ടോ എന്നാണ് മണി ചേട്ടൻ മരിച്ചതിനു ശേഷം നിരവധി ആളുകൾ ചോദിച്ച രണ്ട് ചോദ്യങ്ങൾ എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഒരു നടിയുടെ കേസ് കഴിഞ്ഞതിനു ശേഷം ആളുകൾ രോഷാകുലരായിയെന്നും എന്തുകൊണ്ട് മണി ചേട്ടന്റെ കാര്യത്തിൽ ഇവർ വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
മലയാള സിനിമയിലെ ഒരുതാരം ചെയര്‍മാനായ ചാനലില്‍ ഞങ്ങളുടെ കുടുംബത്തെ പ്രത്യേകിച്ച്, ഈ മരണത്തെ കുറിച്ച് അന്വേഷിച്ചിറങ്ങിയ സഹോദരനെ അടച്ച് ആക്ഷേപിക്കുന്ന രീതിയില്‍ ഈ കേസിലെ സംശയിക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തി കൊണ്ട് ആക്ഷേപഹാസ്യ പരിപാടികള്‍ നടത്തിയത് കണ്ടു കാണും. കലാഭവന്‍ മണിയെ വിറ്റ് ചാനലിന്റെ റേറ്റിങ്ങ് കൂട്ടുന്ന ഇവറ്റകള്‍ക്ക് കുടുംബവും കൂടപിറപ്പുകളും ഉണ്ടാവുമോ ആവോ? എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
നടിയുടെ കേസില്‍ അമ്മയുടെ അച്ഛനും ഇടപെട്ടുവെന്ന് ഇന്നസെന്റിനെ പരോക്ഷമായി സൂചിപ്പിച്ച് രാമകൃഷ്ണന്‍ പറഞ്ഞു. ഈ പറഞ്ഞ ആളുകള്‍ നടിയുടെ കേസ് വന്നപ്പോള്‍ ഊണും ഉറക്കവും കളഞ്ഞെങ്കിലും മേക്കപ്പ് വാരിതേച്ച് ഘോര ഘോര പ്രസംഗം നടത്തിയതും നമ്മള്‍ കണ്ടു. കൂട്ടത്തില്‍ അമ്മയുടെ സംരക്ഷകനായ നിഷ്‌കളങ്കനായ അച്ഛനും ഉണ്ടായിരുന്നുവെന്ന് രാമകൃഷ്ണന്‍ തന്റെ പോസ്റ്റിൽ പറയുന്നു.
ഈ കേസ് നല്ല രീതിയില്‍ അന്വേഷിച്ച് കണ്ടെത്തും എന്ന് വിശ്വാസം അര്‍പ്പിച്ച ഭരണം എന്തുകൊണ്ട് മൗനം പാലിക്കുന്നു? കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കും എന്ന് പറയുകയും അതേ സമയം പോലീസിനെ കൊണ്ട് അന്വേഷിപ്പിച്ച് തെളിവുകള്‍ നശിപ്പിച്ച് സിബിഐയെ കൊണ്ട് ഏറ്റെടുപ്പിക്കാത്ത വിധത്തില്‍ ആക്കാന്‍ ഉപദേശം കൊടുത്ത ഉപദേശകന്‍ ആരായിരിക്കും? കേരളത്തിലെ മറ്റൊരു കേസിലൂം സംശയിക്കപ്പെടുന്നവര്‍ക്ക് ഇതുപോലെ അവസരം ഉണ്ടാക്കി കൊടുത്ത സംഭവം ഉണ്ടായിരിക്കില്ല. ഇതിന്റെ പിന്നിലെ ഉപദേശകനും ഒരാള്‍ തന്നെയായിരിക്കുമെന്നും രാമകൃഷ്ണന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
Post Your Comments