തിളക്കമാർന്ന വിജയത്തിന് ശേഷം ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായി രാജ്‌നാഥ് സിംഗിനെ തെരഞ്ഞെടുത്തതായി സൂചന. ദിനേഷ് ശർമ്മ, സിദ്ധാർത്ഥ് നാഥ് സിങ് എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും ബിജെപിയിലെ ഉന്നതനേതാക്കൾ രാജ്‌നാഥ് സിംഗിന്റെ പേര് നിർദേശിച്ചതായാണ് സൂചന. അരുൺ ജെയ്റ്റിലി ആഭ്യന്തര വകുപ്പും പീയുഷ് ഗോയൽ ധനകാര്യവും കൈകാര്യം ചെയ്യും.
ഉത്തര്‍പ്രദേശില്‍ ബിജെപി ചരിത്രവിജയം നേടിയിട്ടും മുഖ്യമന്ത്രിയാരെന്ന് കാര്യത്തില്‍ തീരുമാനം വൈകിയിരുന്നു. തുടർന്നാണ് പാർട്ടി നേതൃത്വത്തിൽ നിന്ന് തന്നെ ഇത്തരമൊരു സൂചന പുറത്ത് വരുന്നത്.
യുപിയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് 65 കാരനായ രാജ്‌നാഥ് സിങ്. ചരിത്രപരമായ മുന്നേറ്റങ്ങള്‍ക്ക് യുപിയിലെ വിജയം വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കണക്കൂകൂട്ടുന്നത്. തിരഞ്ഞെടുപ്പിൽ 325 സീറ്റുകൾ നേടിയാണ് ബിജെപി തങ്ങളുടെ വിജയം ഉറപ്പിച്ചത്.
Post Your Comments