
പള്‍സര്‍ സുനിയെ പിടിക്കാന്‍ വൈകിയതിന് പിന്നില്‍ ഒരു എം.എല്‍.എ. പിടി തോമസ് മൂലമാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പിടികൂടാന്‍ വൈകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പള്‍സര്‍ സുനിയിയെ മാത്രം പ്രതിയാക്കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പിടി തോമസ് എംഎല്‍എ നിയമസഭയില്‍ നടത്തിയ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
അങ്ങും കൂടി നില്‍ക്കുമ്പോഴാണ് മറ്റേ ആള്‍ ഫോണ്‍ വിളിച്ചതെന്ന് മറക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നടി എത്തിയ നടന്‍ ലാലിന്റെ വീട്ടില്‍ വെച്ച് സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് പിടി തോമസിന്റെ മുന്നില്‍ വെച്ച് പള്‍സര്‍ സുനിയെ ഫോണ്‍ വിളിച്ചതിനെ കുറിച്ചായിരുന്നു മുഖ്യമന്ത്രി പരാമർശിച്ചത്.പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മറ്റ് തടസ്സമൊന്നും ഉണ്ടായിട്ടില്ലെന്നും മറ്റുള്ള കാര്യങ്ങള്‍ ശരിയായാണ് മുന്നോട്ട് പോകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments