Kerala

ഇന്ത്യന്‍ റുപ്പി മികച്ച ഉയരത്തിലെത്തി

കൊച്ചി: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉയരങ്ങളില്‍ ഇന്ത്യന്‍ റുപ്പി എത്തി. ഡോളറിനെതിരെയുടെ പോരാട്ടത്തില്‍ മികച്ച കുതിപ്പാണ് ഇന്ത്യന്‍ റുപ്പി കാഴ്ചവെച്ചത്. 28 പൈസയുടെ നേട്ടവുമായി കഴിഞ്ഞ 17 മാസത്തെ മികച്ച ഉയരമായ 65.41ലാണ് എത്തിയത്.

ഈവര്‍ഷം ഇതുവരെ ഡോളറിനെതിരെ നാല് ശതമാനം മുന്നേറ്റം കാഴ്ച്ചവെച്ച റുപ്പി വൈകാതെ 63 നിലവാരത്തിലേക്ക് കുതിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, രൂപ നില മെച്ചപ്പെടുത്തുന്നത് കയറ്റുമതി രംഗത്തുള്ളവരെ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ വന്‍ മുന്നേറ്റങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് തന്നെ തടസമായേക്കും.

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കാല്‍ ശതമാനം പലിശ നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന്, ഓഹരി വിപണികള്‍ നേട്ടത്തിലെത്തിയതും വിദേശ മൂലധനം വര്‍ദ്ധിച്ചതും രൂപയ്ക്ക് കരുത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button