മുംബൈ : ഡോളറിനെതിരെ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി ഇന്ത്യൻ രൂപ. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ ഡെബ്റ്റ് മാര്‍ക്കറ്റിലേക്കും ലോക്കല്‍ ഇക്വിറ്റികളിലേക്കുമുളള നിക്ഷേപം വർദ്ധിച്ചതിനാൽ അഞ്ച് ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് ഇന്ത്യൻ രൂപ കുതിച്ച് കയറി. വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ രൂപയുടെ മൂല്യത്തിലുണ്ടായ മുന്നേറ്റം ശുഭ സൂചനയായി നിക്ഷേപകര്‍ കാണുന്നു.
രാവിലെ 9.10 ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 70.57 എന്ന നിരക്കിലേക്കുയര്‍ന്നു. 0.36 ശതമാനമാണ് ആകെ നേട്ടം. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ മൂല്യം 70.81 എന്ന നിരക്കിലായിരുന്നു. ഡോളറിനെതിരെ മുന്നേറ്റം തുടര്‍ന്നാല്‍ രൂപയ്ക്ക് ഇനിയും മികച്ച മൂല്യത്തിൽ എത്തുവാൻ സാധിക്കും. പത്ത് വര്‍ഷം വരെ കാലാവധിയുളള സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശാ നിരക്ക് 6.443 ശതമാനത്തില്‍ നിന്ന് 6.457 ശതമാനത്തിലേക്കാണ് ഇന്ന് ഉയര്‍ന്നത്. ഇതിന് മുന്‍പ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് മൂല്യം 70.56 എന്ന തലത്തിലേക്ക് ഉയര്‍ന്നത്.
Also read : ഓഹരി വിപണി : മികച്ച നേട്ടത്തിൽ ആരംഭിച്ചു
Post Your Comments