NewsIndia

വാട്സ്ആപ്പ് പെണ്‍വാണിഭ രാജ്ഞി “താരാ ആന്റി” പിടിയില്‍

ഗാസിയാബാദ്• വാട്സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘം പോലീസ് വലയിലായി. നടത്തിപ്പുകാരിയായ 45 കാരി ‘താരാ ആന്റി’യും ഇവരുടെ സഹായികളായ മൂന്ന് പുരുഷന്മാരുമാണ് വ്യാഴാഴ്ച രാത്രി ഗാസിയാബാദ് പോലീസിന്റെ പിടിയിലായത്. ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ‘സൗഹൃദ ക്ലബ്’ എന്ന പേരില്‍ വാട്സ്ആപ്പ് വഴി ഇവര്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്നു.

താര എന്ന മഞ്ജു, ഇവരുടെ സഹായികളായ രാജീവ്‌ സേത്തി, അശോക്‌ വിഹാറില്‍ നിന്നുള്ള രണ്ട് പേര്‍ എന്നിവരാണ്‌ അറസ്റ്റിലായത്. താരയും രാജീവ്‌ സേത്തിയും ഷാലിമാര്‍ ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഉത്തരാഖണ്ഡ് സ്വദേശിനിയായ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്ത കേസില്‍ പോലീസ് ‘താര ആന്റി’ എന്ന സ്ത്രീയ്ക്കെതിരെ പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലെ മുഖ്യസൂത്രധാരയായിരുന്നു താര എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് സാഹിബാബാദ്‌ സര്‍ക്കിള്‍ ഓഫീസര്‍ അനുപ് സിംഗ് പറഞ്ഞു.

ഡസന്‍ കണക്കിന് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സജീവ അംഗമായിരുന്ന താരാ ഇവിടെ നിന്നാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇത്തരത്തിലുള്ള പുരുഷന്മാരെ കണ്ടെത്തിയാല്‍ അവരുമായി പെഴ്സണല്‍ ചാറ്റിലൂടെ അടുപ്പം സ്ഥാപിക്കുകയും ഇടപാട് ഉറപ്പിക്കുകയുമാണ്‌ ഇവരുടെ രീതി.

താര ആന്റിയുടേയും ലിവ്-ഇന്‍ പങ്കാളിയായ രാജീവ്‌ സേത്തിയുടേയും പക്കല്‍ നിന്നും മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. താര ആന്റി അഡ്മിനായ ‘ഡല്‍ഹി ഏരിയ’, ‘എന്‍സിആര്‍ ഏരിയ’, ‘ഗാസിയാബാദ് ഗ്രൂപ്പ്’ എന്നീ ഗ്രൂപ്പുകളിലായി 30-100 ഓളം ആവശ്യക്കാര്‍ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകളില്‍ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്താണ് ആവശ്യക്കാര്‍ക്കായി ഇവര്‍ വലവീശുന്നത്.മാത്രമല്ല പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ചിത്രവും ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ ഇവര്‍ വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ആവശ്യക്കാരെയും ലൈംഗികതൊഴിലാളികളെയും ബന്ധിപ്പിക്കുന്ന കണ്ണിയായായിരുന്നു താര ആന്റിയുടെ പ്രവര്‍ത്തനം. 50 ശതമാനം കമ്മീഷന്‍ ആണ് ഇവര്‍ ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ ഒരു ഇടപാടില്‍ നിന്ന് ₹ 10,000 മുതല്‍ ₹ 25,000 വരെ ഇവര്‍ സമ്പാദിച്ചിരുന്നു. ഗാസിയാബാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് താര ആന്റിയുടെ പ്രധാന വേശ്യാലയ നടത്തിപ്പുകേന്ദ്രമായ ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്ലാറ്റിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. കമ്മീഷന്‍ ഇടപാട് പുറത്തറിയാതിരിക്കാന്‍ ഗ്രൂപ്പില്‍ സ്ത്രീകളെ അംഗങ്ങളാക്കിയിരുന്നില്ല.

താര കഴിഞ്ഞ പത്ത് വര്‍ഷമായി പെണ്‍വാണിഭ രംഗത്ത് സജീവമാണെങ്കിലും വാട്സ്ആപ്പ് വഴി പെണ്‍വാണിഭം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു.

മാര്‍ച്ച്‌ നാലിന് റൂര്‍ക്കിയില്‍ നിന്ന് ശംലിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് 16 കാരിയായ ഉത്തരാഖണ്ഡ് സ്വദേശിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടി ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്ലാറ്റില്‍ എത്തിക്കപ്പെടുകയുമായിരുന്നു. കൂട്ടബലാത്സംഗത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് പോസ്കോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button