ലക്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചതിന് പിന്നാലെ മായാവതി കോടതിയിലേക്ക്.വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നൽകിയതിന് പിന്നാലെയാണ് ബി എസ് പി കോടതിയെ സമീപിക്കുന്നത്.യു പിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ജനാധിപത്യം കൊലചെയ്യപ്പെട്ടതായും ഇതില്‍ പ്രതിഷേധിച്ച് എല്ലാമാസം 11നും കരിദിനം ആചരിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിലെ കള്ളക്കളി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നുംയുപിക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ വോട്ടിങ് മെഷീനിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാമെന്നും അവർ ആരോപിച്ചു.
Post Your Comments