തിരുവനന്തപുരം•സ്ത്രീ പീഡനങ്ങള്‍ തടയാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം എന്നാവശ്യപ്പെട്ട് വ്യത്യസ്ഥമായ സമരവുമായ മഹിളാ മോര്‍ച്ച രംഗത്തെത്തുന്നു. സംസ്ഥാന അധ്യക്ഷ രേണു സുരേഷിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പരശുറാം എക്സ്പ്രസില്‍ യാത്ര ചെയ്താണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 5.30 ന് കാസര്‍കോഡ് നിന്നും ആരംഭിക്കുന്ന യാത്ര വൈകുന്നേരം 6.30 ന് തിരുവനന്തപുരത്ത് സമാപിക്കും. കേരളത്തിലെ സ്ത്രീകള്‍ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങളുടെ വിവരണങ്ങള്‍ അടങ്ങിയ പ്ളക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് പരശുറാം എക്സ്പ്രസില്‍ കയറും. ”സംരക്ഷണം നല്‍കേണ്ട നീതിയുടെ കാവലാളുകള്‍ കണ്ണടക്കുമ്പോള്‍ നീ ‘തീ’ ആകുക എന്ന മുദ്രാവാക്യവുമായിട്ടാണ് മഹിളാ മോര്‍ച്ചയുടെ ഈ തീവണ്ടിയാത്ര.
Post Your Comments