KeralaNews

കേരളം തുടര്‍ന്നും പെപ്‌സിയും കോളയും കുടിക്കും

തിരുവനന്തപുരം: ശീതളപാനീയ കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ച് പെപ്‌സി, കൊക്ക കോള ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറുന്നു. തമിഴ്‌നാട് മാതൃക പിന്തുടർന്ന് പെപ്‌സി, കൊക്ക കോള ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനായിരുന്നു വ്യാപാരി വ്യവസായ ഏകോപനസമിതിയുടെ തീരുമാനം.

എന്നാൽ ഇന്നലെ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ വ്യാപക വിമർശനമുണ്ടാകുകയും തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ഭാരവാഹികൾ, സർക്കാർ വിൽപ്പന നിയന്ത്രണത്തിന് തീരുമാനമെടുത്താൽ സഹകരിക്കുമെന്ന വാഗ്‌ദാനം മുന്നോട്ട് വെയ്ക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button