IndiaNews

ഭവന നിർമ്മാണത്തിന് പ്രൊവിഡന്റ് ഫണ്ടിൽ ഇളവുമായി കേന്ദ്രം

 

ദില്ലി: ഭവന നിര്‍മ്മാണത്തിനോ വീട് വാങ്ങുന്നതിനോ വേണ്ടി ഇനി മുതൽ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് 90 ശതമാനം തുക പിന്‍വലിക്കാന്‍ സാധിക്കും.ഒപ്പം ഭവന വായ്പയുടെ പ്രതിമാസ തവണകള്‍ അടയ്ക്കുന്നതിനും, തിരിച്ചടവിനും പ്രോവിഡന്റ് ഫുഡ് തുക ഉപയോഗിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.രഹ്യ സഭയിലെ ചോദ്യോത്തര വേളയിൽ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണ് ഈ വിവരം അറിയിച്ചത്.ഇതിനായിഇപിഎഫ് അംഗങ്ങളായ 10 പേരുള്ള ഒരു സഹകരണ സംഘം രൂപീകരിച്ചാൽ ഈ ആനുകൂല്യങ്ങൾ നേടാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്രകാരം പത്ത് പേരുള്‍പ്പെട്ട സഹകരണ സംഘത്തിന് ഭവന നിര്‍മ്മാണത്തിന് 90 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ പദ്ധതി.ഇപിഎഫ് നിയമത്തിലെ ഭേദഗതിയിൽ ഈ കാര്യം വ്യക്തമാക്കുകയും 1952ലെ നിയമത്തില്‍ പുതിയ ഖണ്ഡിത കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.പ്രൊവിഡന്റ് ഫണ്ട് വ്യവസ്ഥകള്‍ക്കനുസരിച്ച്‌ മാത്രമായിരിക്കും പണം പിൻവലിക്കാൻ കഴിയുക എന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button