സൗജന്യ സേവനം നിര്‍ത്താന്‍ പോകുന്ന ജിയോയെ മറികടക്കാന്‍ ബിഎസ്എന്‍എല്‍ എത്തി. കിടിലം ഓഫറുമായിട്ടാണ് ബിഎസ്എന്‍എല്ലിന്റെ വരവ്. ഒരു ദിവസം രണ്ടു ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. ഇതിന് നിങ്ങള്‍ വേണ്ടത് 339 രൂപയുടെ റീചാര്‍ജ് ചെയ്യുക. 28 ദിവസത്തേക്കാണ് ഈ സേവനം.
339 രൂപയുടെ റീച്ചാര്‍ജില്‍ ദിവസവും രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാം. ഇതുകൂടാതെ നെറ്റ്‌വര്‍ക്കിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോളും ചെയ്യാം. ഇത് ജിയോയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും. ഏപ്രില്‍ ഒന്നുമുതല്‍ 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മാത്രമേ ജിയോ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. ദിവസവും ഒരു ജിബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളൂ.
നിലവിലുള്ള 339 രൂപയുടെ പ്ലാന്‍ നവീകരിച്ചതാണു ബിഎസ്എന്‍എല്ലിന്റെ പുത്തന്‍ പ്ലാന്‍. 339 രൂപയ്ക്കു ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമായിരുന്നു ഓഫര്‍. ഇതു പരിഷ്‌കരിച്ചാണ് ദിവസം രണ്ടു ജിബി ഡേറ്റ എന്ന സൗജന്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതോടൊപ്പമുള്ള പരിധിയില്ലാത്ത സൗജന്യ വിളി ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു മാത്രമായി ചുരുക്കി.
Post Your Comments