ചെന്നൈ: മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ഉലകനായകന് കമല്‍ഹാസനെതിരെ പരാതി. സ്ത്രീയെ ഒരു ഉത്പന്നമായാണ് മഹാഭാരതം ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് കമല്ഹാസന് പറഞ്ഞത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഹിന്ദു മക്കള്‍ കച്ചി പരാതി നല്‍കിയത്.
ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് കമല്ഹാസന് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്ന് ഹിന്ദു സംഘടന പറഞ്ഞു. സ്ത്രീയെ വെച്ച് ചൂതാട്ടം നടത്തുന്നതും, ഒരു ഉത്പന്നം കണക്കെ സ്ത്രീയെ ആവിഷ്കരിച്ചതുമായ മഹാഭാരതത്തെയാണ് രാജ്യം ആദരവോടെ കാണുന്നതെന്നും കമല്ഹാസന് പറയുകയുണ്ടായി. കമല്ഹാസന് ഹിന്ദു വിരുദ്ധനാണെന്നാണ് പരാതിക്കാരുടെ ആരോപണം.
Post Your Comments