ന്യൂഡല്‍ഹി : ആംആദ്മിയുടെ തോല്‍വിക്ക് കാരണം വോട്ടിങ് യന്ത്രമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വോട്ടിങ് യന്ത്രം കാരണം 25 ശതമാനത്തിലേറെ വോട്ടുകളാണ് അകാലിദള്‍ സഖ്യത്തിനു പോയതെന്നും കെജ്‌രിവാള്‍ ആരോപിച്ചു. പാര്‍ട്ടിയുടെ പഞ്ചാബിലെ ദയനീയ തോല്‍വിക്കു പിന്നാലെയാണ് ആരോപണവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്. പാര്‍ട്ടി വോളന്റിയര്‍മാരുടെ എണ്ണത്തേക്കാള്‍ കുറവ് വോട്ട് ആംആദ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നു.
117 അംഗ സഭയില്‍ 77 സീറ്റ് സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് വന്‍തിരിച്ചുവരവു നടത്തിയത്. പഞ്ചാബില്‍ വന്‍ സാധ്യത കല്‍പ്പിച്ചിരുന്ന പാര്‍ട്ടിയായിരുന്നു ആംആദ്മി. ഇലക്ട്രോണിക് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ എളുപ്പമായതിനാല്‍ വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. യുപി തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി എറ്റുവാങ്ങിയ മായാവതിയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments