ഹൈദരാബാദ് : വാര്‍ഡ് ജീവനക്കാരന് ഓക്സിജന്‍ നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. എന്‍.കെ കൃഷ്ണയ്യ എന്ന 30കാരനാണ് അധികൃതരുടെ അവഗണന മൂലം മരിച്ചത്. മഹ്ബൂബ് നഗര്‍ സ്വദേശിയാണ് ഇയാള്‍. ബൈലാറ്ററല്‍ ട്യൂബര്‍കുലോസിസിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 രൂപ കൈക്കൂലി നല്‍കാതിരുന്നതിനെ തുടര്‍ന്ന് വാര്‍ഡ് ജീവനക്കാര്‍ ഓക്സിജന്‍ നല്‍കാതിരുന്നത്.
ആദ്യം ഒരു ഓക്സിജന്‍ സിലിണ്ടര്‍ നല്‍കിയിരുന്നു. ഇത് തീര്‍ന്നതിനെ തുടര്‍ന്ന് കൃഷ്ണയ്യയുടെ ഭാര്യ ലക്ഷ്മി രണ്ടാമത്തെ സിലിണ്ടര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് വാര്‍ഡ് ജീവനക്കാര്‍ 150 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങള്‍ പാവങ്ങളാണെന്നും പണം നല്കാന് കഴിയില്ലെന്നും അറിയിച്ചിട്ടും ജീവനക്കാര്‍ ഓക്സിജന്‍ എത്തിച്ചില്ല. ഇതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെയാണ് ഇയാള്‍ മരിച്ചത്. സംഭവത്തില്‍ വാര്‍ഡ് ജീവനക്കാരായ ധനഞ്ജയ് രാജു, മുഹമ്മദ് നദീം എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാര്‍ ഇത്തരത്തില്‍ രോഗികളെ ചൂഷണം ചെയ്യുന്നത് സാധാരണമാണെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments