ദുബായി: എയര്‍ലൈന്‍ രംഗത്ത് തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത. എമിറേറ്റ്‌സിലും ഇത്തിഹാദിലും അടക്കം ഗള്‍ഫ് മേഖലയിലെ പ്രമുഖ എയര്‍ലൈന്‍സ് കമ്പനികള്‍ വിവിധ മേഖലയിലായി നിരവധി തൊഴില്‍ അവസരംഗങ്ങളുമായി രംഗത്ത്.
എയര്‍ക്രാഫ്റ്റ് ക്യാപ്റ്റന്‍, കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍, പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ ഒഴിവുകളിലേക്കാണ് എത്തിഹാദ് ഈ ആഴ്ച അപേക്ഷകരെ ക്ഷണിച്ചത്. കഴിഞ്ഞമാസം കാബിന്‍ ക്രൂ, ഫുഡ് ആന്‍ഡ് ബീവറേജസ് മാനേജര്‍, ഇന്‍ഫ്‌ളൈറ്റ് ഷെഫ് എന്നീ ഒഴിവുകളിലേക്ക് എത്തിഹാദ് അപേക്ഷകരെ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ ആഴ്ച പുതിയ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
ദുബായി കേന്ദ്രമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിലേക്ക് സീനിയര്‍ കാര്‍ഗോ ഏജന്റ്, കസ്റ്റമര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് ടീം ലീഡര്‍, സഫാരി ഗൈഡ്, ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വയോര്‍മെന്റ് ഡയറക്ടര്‍ എന്നീ ഒഴിവുകളിലേക്കും പുതുതായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഇതുകൂടാതെ സീനിയര്‍ അനലിസ്റ്റ്, ഫിനാന്‍സ് മാനേജര്‍,ക്വാളിറ്റി അഷ്വുറന്‍സ് കോര്‍ഡിനേറ്റര്‍, ബിസിനസ് ഫിനാന്‍സ് അനലിസ്റ്റ്, എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റ്, സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് തുടങ്ങിയവ അടക്കം മറ്റ് ഒഴിവുകളിലേക്കും പുതിയ നിയമനം കമ്പനി നടത്തുന്നുണ്ട്.
ദുബായി കേന്ദ്രമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് ലോകത്തിലെ വിവിധ ഭാഗങ്ങളിലായി 75,000 ജീവനക്കാരാണുള്ളത്. ഈ ടീമിന്റെ ഭാഗമാകാനാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
ഇതുകൂടാതെ ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഖത്തര്‍ എര്‍വേയ്‌സ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ടീമിലേക്ക് ജീവനക്കാരെ നിയമിക്കാനായി ഘാനയില്‍ വച്ച് റിക്രൂട്ട്‌മെന്റ് ഈവന്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 20 നാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതുകൂടാതെ ജൂനിയര്‍ എന്‍ജിനീയര്‍, സിസ്റ്റംസ് എന്‍ജിനീയര്‍, എയര്‍ലൈന്‍ സര്‍വീസസ് ഓപ്പറേഷന്‍സ് മാനേജര്‍, സീനിയര്‍ സെയില്‍സ് സപ്പോര്‍ട്ട് ഏജന്റ് തുടങ്ങി മറ്റ് ഒഴിവുകളിലേക്കും ഖത്തര്‍ എയര്‍വേയ്‌സ നിയമനം നടത്തുന്നുണ്ട്.
പ്രമുഖ അമേരിക്കന്‍ എയര്‍ലൈന്‍സ് കമ്പനിയായ ബോയിംഗ് യുഎഇയിലും മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുമായി അടുത്ത ഇരുപത് വര്‍ഷംകൊണ്ട് രണ്ട് ലക്ഷം പുതിയ ജീവനക്കാരെ നിയമിക്കുന്നതായി അറിയിച്ചിരുന്നു. ബോയിംഗിന്റെ അറിയിപ്പ് വന്നതിന് പിന്നാലെയാണ് മറ്റ് പ്രമുഖ ജീവനക്കാര്‍ ഉടനെ നടത്തുന്ന നിയമനങ്ങളുടെ വാര്‍ത്തയുമെത്തിയത്.
എയര്‍ലൈന്‍സ് കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്ന് ഒഴിവുകളേക്കുറിച്ചും നിയമനത്തേക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ അറിയാം.
Post Your Comments