Business

മൂന്നു വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായി ഇന്ത്യ മാറും- സുസുക്കി

 

2020 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ കാർവിപണി ഇന്ത്യയുടേതാവും എന്ന് സുസുക്കി. വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാഹന വിപണി പ്രതീക്ഷിക്കുന്ന വന്‍വളര്‍ച്ചയില്‍ നേട്ടം കൊയ്യാൻ കഴിയുമെന്നാണ് ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ സുസുക്കിയുടെ വിശ്വാസം.സുസൂക്കി പ്രതിവര്‍ഷം ഏഴര ലക്ഷത്തോളം കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ ശാലയാണു ഗുജറാത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെ വാര്‍ഷിക ഉല്‍പ്പാദനശേഷി 20 ലക്ഷം യൂണിറ്റിലെത്തിക്കുകയാണു സുസുക്കിയുടെ ലക്ഷ്യം. ഇന്ത്യന്‍ കാര്‍ വിപണിയില്‍ നേതൃസ്ഥാനമുള്ള സുസൂക്കി 2017 – 2018ല്‍ നാലു പുതിയ മോഡലുകളാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യ ആഗോള വിപണിയിൽ മൂന്നാം സ്ഥാനത്തെത്തുമെന്നു ജനീവ മോട്ടോര്‍ ഷോയ്ക്കിടെ സുസുക്കി എക്സിക്യൂട്ടീവ് ജനറല്‍ മാനേജരും ഗ്ലോബല്‍ ഓട്ടമോട്ടീവ് ഓപ്പറേഷന്‍സ് മാനേജിങ് ഓഫിസറുമായ കിഞ്ചി സൈതോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button