ഡമാസ്കസ് ; സിറിയയിൽ കഴിഞ്ഞവർഷം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ആഭ്യന്തര സംഘർഷത്തിൽ കഴിഞ്ഞ വർഷം സിറിയയിൽ 652 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2015നെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യഥാർഥ കണക്കുകൾ ഇതിലും അധികമായിരിക്കുമെന്ന് യുണിസെഫ് അധികൃതർ അറിയിച്ചു.
സ്കൂളുകൾക്കു സമീപമാണ് 652 കുട്ടികളിൽ പകുതിയിൽ അധികംപേരും കൊല്ലപ്പെട്ടത്. ഭീകരർ കുട്ടികളെ ചാവേറുകളായി ഉപയോഗിച്ച് സൈന്യത്തിനെതിരേ ആക്രമണം നടത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ സേനയുടെ ശ്രദ്ധ തിരിക്കാനാണ് ഭീകരർ കുട്ടികളെ ഉപയോഗിക്കുന്നത്. 2012ൽ ആഭ്യന്തര സംഘർഷം ആരംഭിച്ചശേഷം 60 ലക്ഷത്തിനടുത്ത് കുട്ടികൾ രക്ഷാപ്രവർത്തകരുടെ സഹായം തേടിയതായും യുണിസെഫ് റിപ്പോർട്ടിൽ പറയുന്നു.
Post Your Comments